ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിൽ ലോഡ്ജിലുണ്ടായ തീപിടുത്തത്തിൽ യുവതിയും യുവാവും മരിച്ചതായി റിപ്പോർട്ട്. ബെംഗളൂരുവിൽ താമസിക്കുന്ന രമേശ്, കാവേരി എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് രമേശ് പെട്രോള്‍ ഒഴിച്ച് ലോഡ്ജ് മുറിക്ക് തീയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തീ ഇട്ടതോടെ രക്ഷപ്പെടാൻ വേണ്ടി കാവേരി ലോഡ്ജിലെ ടോയ‍്ലറ്റിൽ കയറിയെങ്കിലും മുറിയിലാകെ പുക നിറഞ്ഞതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മുറിയിൽ തീ ആളിപ്പടര്‍ന്നതോടെ രമേശിന് പൊള്ളലേറ്റു. പൊള്ളലേറ്റ രമേശും മരിച്ചു.
അതേസമയം മറ്റു മുറികളിലേക്ക് തീ പടര്‍ന്നെങ്കിലും ആള്‍താമസമില്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഫയര്‍ഫോഴ്സെത്തി ആണ് തീയണയ്ച്ചത്. മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
