ഭർത്താവ് പുതിയ സാരി കൊണ്ടുവരാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് . ജാർഖണ്ഡിലെ ദുംക ജില്ലയിലെ ബാഗ്‌ജോപ ഗ്രാമത്തിലാണ് സംഭവം. 26 കാരിയായ സെൻഡോ ദേവിയാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് .
ദസറയോടനുബന്ധിച്ച് ഭർത്താവ് തനിക്ക് പുതിയ സാരി സമ്മാനിക്കാത്തതില്‍ യുവതിയ്‌ക്ക് വിഷമിച്ചിരുന്നതായി ആണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. 'സെൻഡോ ദേവി ദസറയ്‌ക്ക് പുതിയ സാരി ആവശ്യപ്പെട്ടിരുന്നു, എന്നാല്‍ ട്രാക്ടർ ഡ്രൈവറായ ഭർത്താവിന് വാങ്ങാൻ കഴിഞ്ഞില്ല. ഇതാണ് ജീവനൊടുക്കാൻ ഇടയാക്കിയത് ' എന്നാണ് പോലീസ് പറയുന്നത്.
പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണ് സെൻഡോ .മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്