ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് കരടിന് അംഗീകാരം നല്‍കാതെ ഉത്തരാഖണ്ഡ് മന്ത്രിസഭ. കരട് ഉത്തരാഖണ്ഡ് മന്ത്രിസഭാ യോഗം ചർച്ച ചെയ്‌തെങ്കിലും അംഗീകാരം നല്‍കിയില്ല.
കരടിൻമേല്‍ ഇനിയും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. തിങ്കളാഴ്ച ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
ജസ്റ്റിസ് രഞ്ജന ദേശായിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുക അടക്കമുള്ള നിർദേശങ്ങള്‍ റിപ്പോർട്ടിലുണ്ട്.
ഉത്തർപ്രദേശ് മാതൃകയില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം നിരോധിക്കുക, ലിവിങ് റിലേഷൻ നിയമ വിധേയമാക്കുക തുടങ്ങിയ നിർദേശങ്ങള്‍ കരടില്‍ മുന്നോട്ടുവെക്കുന്നുണ്ട്.
2022 മെയ് 27നാണ് ഏക സിവില്‍ കോഡ് ബില്ലിനായി അഞ്ചംഗ സമിതിയെ ഉത്തരാഖണ്ഡ് നിയോഗിച്ചത്. അടുത്ത സഭാ സമ്മേളനത്തില്‍ ബില്ല് പാസാക്കാനാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്