'പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നത്, അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ല'; പ്രതികരണവുമായി ബിജെപി

JUNE 5, 2026, 3:40 AM

ചെന്നൈ: കെ അണ്ണാമലൈയുടെ രാജിയിൽ പ്രതികരിച്ച് ബിജെപി.പ്രത്യയശാസ്ത്രത്തിൽ ആണ് പാർട്ടി വിശ്വസിക്കുന്നത്.അണ്ണാമലൈ രാജിവെച്ചതിൽ ഒരു നഷ്ടവും ഇല്ലെന്നും ലോകത്തെ ഏറ്റവും വലിയ പാർട്ടിയാണ് ബിജെപി എന്നും തമിഴ്നാട്‌ ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചു.

അതേസമയം, ദേശീയ പാർട്ടികൾക്ക് തമിഴ്നാടിൻ്റെ ഭാഷ മനസ്സിലായിരുന്നില്ലെന്ന് രാജിക്കത്തിൽ വിമർശിച്ച അണ്ണാമലൈ ഒന്നര വർഷമായി ബിജെപി നേതൃത്വവുമായി അഭിപ്രായഭിന്നത ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു. തമിഴ്നാടിനെ കുറിച്ച് ബിജെപി ദേശീയ നേതൃത്വത്തിന് ഉള്ള കാഴ്ചപ്പാട് തൻ്റേതുമായി യോജിക്കുന്നതല്ല എന്നും അണ്ണാമലൈ പറഞ്ഞു.

ബിജെപി വിട്ട കെ അണ്ണാമലൈ തമിഴ്നാട്ടിൽ പുതിയ ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിയായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അണ്ണാമലൈ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam