ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉഗ്ര സ്ഫോടനത്തിനിരയാക്കിയ കാര്‍ ഹരിയാന രജിസ്ട്രേഷന്‍ ഹ്യൂണ്ടായ് ഐ 20 എന്ന് തിരിച്ചറിഞ്ഞു. കാറിനകത്ത് മൂന്ന് പേര് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഇ-റിക്ഷ ഉള്‍പ്പെടെ സമീപത്തുണ്ടായിരുന്ന 22 വാഹനങ്ങള്‍ സ്ഫോടനത്തെത്തുടര്‍ന്ന് അഗ്‌നിക്കിരയായിരുന്നു.
കാറിന്റെ ആദ്യ ഉടമ മുഹമ്മദ് സല്‍മാന്‍ എന്നയാളായിരുന്നുവെന്നും ഇയാള്‍ പിന്നീട് നദീം എന്നയാള്‍ക്ക് കാര്‍ വിറ്റുവെന്നും ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍വച്ച് സല്‍മാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹ്യൂണ്ടായ് ഐ20 കാറാണെന്ന് നേരത്തേ ആഭ്യന്തര മന്ത്രി അമിത്ഷായും അറിയിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 6.52-ഓടെയാണ് സ്ഫോടനമുണ്ടായത്. പതുക്കെ സഞ്ചരിക്കുകയായിരുന്ന കാര്‍ സിഗ്‌നലില്‍ നിര്‍ത്തി. ആ വാഹനത്തില്‍ പിന്നീട് സ്ഫോടനമുണ്ടായെന്നും തത്ഫലമായി സമീപത്തെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെന്നാണ് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സതീഷ് ഗോല്‍ച്ച മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ഡല്‍ഹി പൊലീസ് കമ്മിഷണറുമായും ആശുപത്രിയിലെ ഡോക്ടര്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎ, ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
