കൊച്ചി: ചിലയിനം മാംസങ്ങള്‍ കയറ്റുമതി ചെയ്യാൻ ഇനി സ്വകാര്യ ഏജൻസികളുടെ ഹലാല്‍ സർട്ടിഫിക്കറ്റ് മാത്രം പോരെന്ന് കേന്ദ്ര സർക്കാർ. അതിനു പകരം കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറങ്ങി.
വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ക്വാളിറ്റി കൗണ്‍സില്‍ ഒഫ് ഇന്ത്യയാണ് (ക്യു.സി.ഐ) സർട്ടിഫിക്കറ്റ് നല്‍കുന്നത്. ഇസ്ലാം മതനിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നതിന്റെ ലേബലാണ് 'ഹലാല്‍" ലേബല്‍. ഈ മാസം 16 മുതല്‍ ഈ നിബന്ധന ബാധകമാകും എന്നാണ് ലഭിക്കുന്ന വിവരം.
നിലവില്‍ ഹലാല്‍ സർട്ടിഫിക്കറ്റ് സ്വകാര്യ ഏജൻസികളാണ് നല്‍കുന്നത്. യു.എ.ഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ അടക്കം 15 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ഇത് ആവശ്യമാണ്.
പോത്ത്, കാള, ആട്, ചെമ്മരിയാട് എന്നിവയുടെ മാംസവും സംസ്കരിച്ച മാംസവും ഹലാല്‍ മുദ്രയോടെ കയറ്റുമതി ചെയ്യാൻ പുതിയ നിബന്ധന പാലിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്