ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവര്‍ ഓരോ മാസവും ബാങ്ക് അവധി ദിനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഓരോ മാസത്തിലും വ്യത്യസ്ത ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ അവധി ദിനങ്ങളും വ്യത്യാസപ്പെടുന്നു. സാധാരണയായി എല്ലാ മാസത്തിലും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചകളിലും ബാങ്കുകള്‍ അവധിയായിരിക്കും. ഒക്ടോബറില്‍ ഏതെല്ലാം ദിവസങ്ങളില്‍ അവധിയുണ്ടെന്ന് അറിയാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒക്ടോബറില്‍ മൊത്തം 20 ദിവസത്തോളം ബാങ്കുകള്‍ അടച്ചിടും.
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ഒക്ടോബര്‍ 1- ബുധനാഴ്ച- നവരാത്രി ആഘോഷം (ആയുധ പൂജ, മഹാനവമി)- ത്രിപുര, കര്‍ണാടക, ഒഡിഷ, തമിഴ്നാട്, സിക്കിം, അസം, അരുണാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, കേരള, നാഗാലാന്‍ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, മേഘാലയ
ഒക്ടോബര്‍ 2- വ്യാഴാഴ്ച- ഗാന്ധി ജയന്തി, വിജയദശമി- ദേശീയ അവധി
ഒക്ടോബര്‍ 3- വെള്ളിയാഴ്ച- ദുര്‍ഗാപൂജ- സിക്കിമില്‍ അവധി
ഒക്ടോബര്‍ 5- ഞായറാഴ്ച
ഒക്ടോബര്‍ 6- തിങ്കളാഴ്ച- ലക്ഷ്മി പൂജ- ത്രിപുരയിലും പശ്ചിമ ബംഗാളിലും അവധി
ഒക്ടോബര്‍ 7- ചൊവ്വാഴ്ച- മഹര്‍ഷി വാല്‍മീകി ജയന്തി-
കര്‍ണാടക, ഒഡിഷ, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്
ഒക്ടോബര്‍ 10- വെള്ളിയാഴ്ച- കര്‍വാ ചൗത്ത്- ഹിമാചല്‍ പ്രദേശില്‍ ബാങ്കുകള്‍ക്ക് അവധി
ഒക്ടോബര്‍ 11- രണ്ടാം ശനിയാഴ്ച
ഒക്ടോബര്‍ 12- ഞായറാഴ്ച
ഒക്ടോബര്‍ 18- ശനിയാഴ്ച- Kati Bihu- അസമില്‍ അവധി
ഒക്ടോബര്‍ 19- ഞായറാഴ്ച
ഒക്ടോബര്‍ 20- തിങ്കളാഴ്ച- ദീപാവലി
ഒക്ടോബര്‍ 21- ചൊവ്വാഴ്ച- ദീപാവലി, ഗോവര്‍ധന്‍ പൂജ- മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡിഷ, സിക്കിം, മണിപ്പൂര്‍, ജമ്മു കശ്മീര്‍
ഒക്ടോബര്‍ 22- ബുധനാഴ്ച- ദിപാവലി, ഗോവര്‍ധന്‍ പൂജ, Vikram Samvant New Year Day- ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നി സംസ്ഥാനങ്ങളില്‍ അവധി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്