ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമ പ്രതിരോധ സേനാ ഗാര്‍ഡുകളെ (വിഡിജി) ഭീകരര്‍ വധിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഒഹ്ലി കുന്ത്വാര ഗ്രാമത്തില്‍ താമസിക്കുന്ന മുഹമ്മദ് ഖലീലിന്റെ മകന്‍ നസീര്‍ അഹമ്മദ്, അമര്‍ ചന്ദിന്റെ മകന്‍ കുല്‍ദീപ് കുമാര്‍ എന്നിവരാണ് മരിച്ചത്.
രണ്ട് വിഡിജികളെ അക്രമികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുന്ത്വാരയിലെ മലമുകളില്‍ വെച്ച് ഭീകരര്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ശാഖയായ കശ്മീര്‍ ടൈഗേഴ്സ് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
മരിച്ച രണ്ട് വിഡിജികളുടെ ഫോട്ടോയും ഉറുദു ഭാഷയില്‍ എഴുതിയ ഒരു കത്തും സംഘടന പങ്കുവെച്ചിട്ടുണ്ട്.
കശ്മീര്‍ ടൈഗേഴ്‌സ് ലെറ്റര്‍ ഹെഡില്‍ എഴുതിയ കത്തില്‍, ഗ്രാമ പ്രതിരോധ ഗ്രൂപ്പുകളില്‍ ചേരുന്നത് ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്