മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കുത്തിക്കൊന്നു. സംഭവത്തിൽ മൂന്നു കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാജിറാവു റോഡിലുള്ള മഹാറാണ പ്രതാപ് ഗാർഡന് സമീപമാണ് സംഭവം നടന്നത്. 'സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ പോകുകയായിരുന്ന ഒരു കൗമാരക്കാരനെ മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കുത്തിക്കൊന്നു. മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു, അവരെ കസ്റ്റഡിയിലെടുത്തു'. ഖഡക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതികളും കൊല്ലപ്പെട്ടയാളും ഒരു പ്രദേശത്ത് താമസിക്കുന്നവരാണെന്നും മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
