ചെന്നൈ: നീറ്റ് വിരുദ്ധ ബില്ലിന് രാഷ്‌ട്രപതി അംഗീകാരം തടഞ്ഞതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക്.
രാഷ്‌ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ആണെന്നാണ് തമിഴ്നാടിന്‍റെ വാദം. ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം കിട്ടിയതായി കണക്കാക്കണമെന്നാണ് ആവശ്യം.
.ബില്ലുകളിൽ സമയപരിധി നിശ്ചയിച്ചതിനെതിരായ പ്രസിഡൻഷ്യൽ റഫറൻസ് കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയ ഹർജി.
"പരീക്ഷ എന്നതും വിദ്യാഭ്യാസം എന്നതും ഒന്നല്ല. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് എന്ന പേരിൽ, അവർ പരീക്ഷകൾ കടുപ്പമുള്ളതാക്കുന്നു. പിന്നാക്ക സമുദായങ്ങൾ തീർത്തും പുറത്താക്കപ്പെടുന്നു"- എന്നാണ് തമിഴ്‌നാട് സർക്കാർ ഹർജിയിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
