ജമ്മു: ജമ്മുവിലെ നഗ്രോട്ട ആര്‍മി സ്റ്റേഷനില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനുമായുള്ള വെടിവയ്പ്പില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിവെപ്പിനെ തുടര്‍ന്ന് സ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതിക്കായി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
'സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്, നഗ്രോട്ട മിലിട്ടറി സ്റ്റേഷനിലെ കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ ഇത് തടഞ്ഞു. ഇത് ഒരു ചെറിയ വെടിവയ്പ്പിന് കാരണമായി. സെന്‍ട്രിക്ക് നിസാര പരിക്കേറ്റു. നുഴഞ്ഞുകയറ്റക്കാരനെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുന്നുണ്ട്,' സൈന്യം ട്വീറ്റ് ചെയ്തു.
നഗ്രോട്ട ഉള്‍പ്പെടെ നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും നിരവധി പ്രദേശങ്ങളില്‍ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണവും നടന്നതിനൊപ്പം തന്നെയായിരുന്നു നുഴഞ്ഞുകയറ്റ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്