ചെന്നൈ: ക്ലാസ് മുറിയിൽ മദ്യപിച്ച് 9-ാം ക്ലാസ് വിദ്യാർഥിനികൾ. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലെ പാളയംകോട്ടയിലെ ഒരു സർക്കാർ-എയ്ഡഡ് സ്‌കൂളിലാണ് സംഭവം.
ഒരു സഹപാഠി പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന്, ആറ് വിദ്യാർഥിനികളെ അധികൃതർ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
യൂണിഫോമണിഞ്ഞ് ക്ലാസ് മുറിയിൽ വട്ടത്തിലിരുന്ന് കുട്ടികൾ മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേർത്ത് കുടിക്കുകയുമായിരുന്നു.
വിദ്യാർഥിനികൾക്ക് എങ്ങനെയാണ് മദ്യം ലഭിച്ചതെന്നും ആരാണ് അവർക്ക് മദ്യം നൽകിയതെന്നും കണ്ടെത്താൻ സ്‌കൂൾ അന്വേഷണം നടത്തുമെന്ന് മുഖ്യ വിദ്യാഭ്യാസ ഓഫീസർ എം. ശിവകുമാർ പറഞ്ഞു.
സസ്‌പെൻഷൻ ഉണ്ടായിരുന്നിട്ടും,വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് സ്‌കൂൾ അധികൃതർ പ്രഖ്യാപിച്ചു. സംഭവം വിവാദമായതോടെ, സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും കൗൺസിലിംഗ് നൽകാൻ അധികൃതർ തീരുമാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
