ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ ശ്രീലങ്കയിലേക്ക്. അസുഖബാധിതയായ അമ്മയെ കാണാൻ നാട്ടിലേക്ക് പോകണമെന്ന ശാന്തന്റെ അഭ്യർഥന മാനിച്ചാണ് കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചത്.
രേഖകൾ തിരുച്ചിറപ്പള്ളി കളക്ടർക്ക് കൈമാറി. ശാന്തന് ഒരാഴ്ചയ്ക്കുള്ളിൽ ലങ്കയിലേക്ക് പോകാം. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ഇന്ത്യ വിടുന്ന ആദ്യയാളാണ് ശാന്തൻ.
ഓഗസ്റ്റ് വരെ കാലാവധിയുള്ള യാത്രരേഖ ലങ്കൻ സർക്കാർ അനുവദിച്ചത്തോടെയാണ് ശാന്തന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയത്.
സുപ്രീംകോടതി ജയിൽമോചനത്തിന് ഉത്തരവിട്ടതിനു പിന്നാലെ ശാന്തൻ അടക്കമുള്ളവരെ തിരിച്ചിരപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്