നീലഗിരി: വന്യ മൃഗങ്ങൾ നാട്ടിലിറങ്ങുന്ന ഞെട്ടിക്കുന്ന സംഭവങ്ങൾക്കാണ് നാം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു വീടിന്റെ മുന്നില്‍ കരിമ്പുലി (ബ്ലാക്ക് പാന്തർ) എത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ പർവീണ്‍ കസ്‌വനാണ് ഈ വീഡിയേ തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്.
Imagine somebody visiting you like this. Video from a house in Nilgiris. Do you know where else you can find black Panther ? pic.twitter.com/kCy95CMpTe
— Parveen Kaswan, IFS (@ParveenKaswan) February 16, 2024
ഇന്നലെയാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പങ്കുവച്ചത്. തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൂനൂരില്‍ നടന്ന സംഭവമാണിത്. 25 സെക്കന്റ് ദെെർഘ്യമുള്ള വീഡിയോയില്‍ കരിമ്പുലി ഒരു വീടിന്റെ മുൻ വാതിലിന്റെ അടുത്ത് പതിയെ നടന്ന് പോകുന്നത് കാണാം. കഴിഞ്ഞ വർഷം നടന്ന സംഭവമാണ് ഇതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥൻ പുറത്തുവിട്ടത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്