നടൻ രൺവീർ സിങ്ങിന് ഭീഷണി  

FEBRUARY 10, 2026, 7:08 PM

 മുംബൈ:  നടൻ  രൺവീർ സിങ്ങിന് ഭീഷണി സന്ദേശം.  വാട്‌സാപ്പ് വഴി  ശബ്ദ സന്ദേശത്തിലൂടെയാണ് അജ്ഞാതരിൽ നിന്ന്   ഭീഷണിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

 ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വീടിനു നേരെ ജനുവരി 31ന് രാത്രി വെടിവയ്പ്പ് ഉണ്ടായതിനു പിന്നാലെയാണ് രൺവീർ സിങ്ങിന് ഭീഷണി സന്ദേശം ലഭിക്കുന്നത്.

 ഭീഷണി സന്ദേശത്തിന്റെ ഉള്ളടക്കം പൊലീസ് വെളിപ്പെടുത്തിയില്ലെങ്കിലും പണം ആവശ്യപ്പെട്ടായിരുന്നു സന്ദേശമെന്നാണ് സൂചന.

vachakam
vachakam
vachakam

ഭീഷണിയ്ക്ക് പിന്നാലെ  അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വർധിപ്പിച്ചു.  സംഭവത്തിൽ  മുംബൈ പൊലീസിന്റെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിച്ചു.

 പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങളാകാം രൺവീറിനെതിരെയുള്ള ഭീഷണിക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam