ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് എം.പിമാർ.
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടക്കുന്ന ചർച്ച എം.പിമാർ ബഹിഷ്‌ക്കരിച്ചു. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് പ്രതിഷേധിച്ചത്.
അയോധ്യ ലോക്‌സഭയില്‍ ചർച്ച ചെയ്യാൻ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ആരോപിച്ചു.
ഇന്നലെ രാത്രിയാണ് ചർച്ചയെക്കുറിച്ച് എം.പിമാരെ വിവരമറിയിച്ചത്. ഇതിനെതിരെ ഇൻഡ്യാ മുന്നണിയിലെ കക്ഷികള്‍ ആഞ്ഞടിച്ചു മുന്നോട്ടുവരേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്