ദില്ലി; അമിത്ഷായ്ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകും. നാളെ സുല്‍ത്താന്‍പുര്‍ കോടതിയിലായിരിക്കും രാഹുല്‍ ഹാജരാകുക.
2018ൽ ബംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നത്.
സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത് ഷാ കൊലപാതകക്കേസിൽ പ്രതിയാണ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
കോടതിയിൽ ഹാജരാകാനായി ഭാരത് ജോഡോ ന്യായ് യാത്ര നാളെ ഉച്ചയ്ക്ക് 2 മണി വരെ നിർത്തിവെക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്