ഭോപാൽ : മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ശിക്ഷ.
മധ്യപ്രദേശിലെ പഞ്ച്‌മറിയിൽ ഡിസിസി പ്രസിഡൻ്റുമാർക്കുള്ള പരിശീലന ക്യാമ്പിന് വൈകിയെത്തിയ രാഹുൽ ഗാന്ധിയെ ക്യാമ്പ് മേധാവി സച്ചിൻ റാവുവാണ് ശിക്ഷിച്ചത്.
ക്യാമ്പിന് വൈകി വരുന്നവർ ശിക്ഷ നേരിടേണ്ടി വരുമെന്ന തൻ്റെ മുൻ നിർദേശം സച്ചിൻ റാവു ഓർമ്മിപ്പിക്കുകയും രാഹുൽ ഗാന്ധിയെ പത്ത് തവണ പുഷ് അപ്പ് എടുക്കാൻ ശിക്ഷിക്കുകയുമായിരുന്നു. പരിശീലന ക്യാമ്പിൽ സമയനിഷ്‌ഠ പാലിച്ച് പങ്കാളിത്തം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ശിക്ഷ നടപ്പാക്കിയത്.
അദ്ദേഹത്തിനൊപ്പം വൈകിയെത്തിയ ജില്ലാ അധ്യക്ഷന്മാരും പുഷ്അപ്പ് ചലഞ്ചിന്റെ ഭാഗമായി. മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് സംഭവം.
ഞായറാഴ്ച വൈകിട്ട് പരിശീലന ക്യാമ്പിലെ സെഷനിൽ പങ്കെടുക്കാൻ നിശ്ചയിച്ച സമയത്തിൽ നിന്നും ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുൽ ഗാന്ധിയെത്തിയത്. രാഹുൽ ഗാന്ധി ശിക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ നിയമപ്രകാരം പത്ത് പുഷ് അപ്പുകൾ എടുക്കണമെന്ന് സച്ചിൻ റാവു ആവശ്യപ്പെട്ടു. വേദിയിലെ തൻ്റെ ഇരിപ്പിടത്തിൽ ഇരിക്കും മുൻപ് തന്നെ ക്യാമ്പ് മേധാവിയുടെ നിർദേശം പാലിച്ച് രാഹുൽ ഗാന്ധി ക്യാമ്പിലെത്തിയ പ്രതിനിധികൾക്ക് മുന്നിൽ പുഷ് അപ്പ് എടുത്തു. പ്രതിനിധികൾ നിറഞ്ഞ കരഘോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
