‘രാഹുൽ ഗാന്ധി ഒരു വലിയ തമാശ’; കോൺഗ്രസിനെതിരെ ഡിഎംകെയുടെ രൂക്ഷ വിമർശനം

JUNE 16, 2026, 1:27 AM

ചെന്നൈ: കോൺഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്ത്. പാർട്ടിയുടെ ഔദ്യോഗിക മുഖപത്രമായ മുരശൊലിയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് രൂക്ഷ പരാമർശങ്ങൾ ഉണ്ടായത്.

പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുപകരം അത് തകർക്കുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്നാണ് എഡിറ്റോറിയലിലെ വിമർശനം. രാഷ്ട്രീയ പക്വതയുടെ അഭാവമാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ പ്രകടമാകുന്നതെന്നും, രാഹുലിനെ “ഒരു വലിയ തമാശ”യായി വിശേഷിപ്പിച്ചും ലേഖനം കടന്നാക്രമിക്കുന്നു.

‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യത്തിനും നിലനിൽപ്പിനും കോൺഗ്രസിന്റെ സമീപനം തിരിച്ചടിയാകുകയാണെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. ബിജെപിയെ നേരിടുന്നതിനേക്കാൾ സഖ്യകക്ഷികളെ ലക്ഷ്യമിടുന്നതിലാണ് കോൺഗ്രസ് കൂടുതൽ താൽപര്യം കാണിക്കുന്നതെന്ന വിമർശനവും ഉയർത്തുന്നു.

vachakam
vachakam
vachakam

തമിഴ്നാട്ടിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെയും ഡിഎംകെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ വിജയിച്ച കോൺഗ്രസ് പിന്നീട് സഖ്യം വിട്ട് വിജയ് നയിക്കുന്ന ടിവികെയുമായി കൈകോർത്തത് രാഷ്ട്രീയ വഞ്ചനയാണെന്നാണ് എഡിറ്റോറിയലിൽ ആരോപിക്കുന്നത്.

“രാഷ്ട്രീയ പ്രതിസന്ധിക്കിടെ കോൺഗ്രസിനെ ഞങ്ങൾ താങ്ങിനിർത്തി. എന്നാൽ തിളങ്ങുന്ന പുതിയ അവസരം കണ്ട കുട്ടികളെപ്പോലെ അവർ മറ്റൊരു പക്ഷത്തേക്ക് ചാടിപ്പോയി” എന്ന പരാമർശവും ലേഖനത്തിലുണ്ട്.

ഡിഎംകെയുടെ പിന്തുണയോടെ നിയമസഭയിൽ സാന്നിധ്യം നേടിയ ശേഷം കോൺഗ്രസ് നിലപാട് മാറ്റിയതും ടിവികെയുമായി ചേർന്നതും ഹൈക്കമാൻഡിന്റെ അറിവോടെയാണെന്നും മുരശൊലി ആരോപിക്കുന്നു. ഇതോടെയാണ് ഡിഎംകെയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളൽ പ്രകടമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam