ന്യൂഡല്‍ഹി: പത്ത് പേര്‍ മരിക്കുകയും ഇരുപതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി സ്ഫോടനത്തില്‍ ദുഖം രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും.
'ന്യൂഡല്‍ഹിയിലെ ദാരുണമായ സ്ഫോടനത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞാന്‍ അങ്ങേയറ്റം ഞെട്ടിപ്പോയി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം എന്റെ മനസും ഉണ്ട്. പരിക്കേറ്റ എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു', എക്സിലെ പോസ്റ്റില്‍ മമത ബാനര്‍ജി പറഞ്ഞു.
'അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണ്. ഈ ദാരുണമായ സംഭവത്തില്‍ നിരവധി നിരപരാധികള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് അത്യന്തം ദുഖകരമാണ്. ഈ ദുഖത്തിന്റെ വേളയില്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാങ്ങളോടൊപ്പം ഞാന്‍ നിലകൊള്ളുന്നു, എന്റെ അഗാധമായ അനുശോചനം അവരെ അറിയിക്കുന്നു. പരിക്കേറ്റവരെല്ലാം വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
