'ഹൈവേകളിൽ ട്രാക്ടർ ട്രോളികൾ ഉപയോഗിക്കരുത്'; കർഷകരോട് കോടതി 

FEBRUARY 20, 2024, 6:39 PM

പഞ്ചാബ് : ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കരുതെന്ന് കര്‍ഷകരോട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. മോട്ടോര്‍ വാഹന നിയമ പ്രകാരം ഹൈവേകളില്‍ ട്രാക്ടര്‍ ട്രോളികള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.

ഭരണഘടനപരമായ കടമകള്‍ പാലിക്കണമെന്നും കര്‍ഷകര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്, എന്നാല്‍ ന്യായമായ നിയന്ത്രണങ്ങള്‍ വിധേയമാണെന്ന് കോടതി കൂട്ടിചേര്‍ത്തു.

റോഡ് ഉപരോധം ജനങ്ങൾക്ക്  അസൗകര്യം മാത്രമല്ല, ആംബുലൻസ്, സ്കൂൾ ബസുകൾ, എന്നിവ ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ച്കുളയിലെ അമരാവതി എൻക്ലേവിൽ താമസിക്കുന്ന അഭിഭാഷകൻ ഉദയ് പ്രതാപ് സിംഗ് സമർപ്പിച്ച പൊതുതാൽപര്യ ഹർജി (പിഎൽ) പരിഗണിക്കുകയായിരുന്നു കോടതി. 

vachakam
vachakam
vachakam

 144-ാം വകുപ്പ് പ്രയോഗിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാനും മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങളും ബൾക്ക് എസ്എംഎസുകളും ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, കൈതാൽ, ജിന്ദ്, ഹിസാർ, ഫത്തേഹാബാദ്, സിർസ തുടങ്ങിയ ജില്ലകളിൽ താൽക്കാലികമായി നിർത്തിവയ്ക്കാനും നിർദ്ദേശം നൽകണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam