ചെന്നൈ: പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ എം.സി. സബേഷ് (68) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ആണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത സംഗീത സംവിധായകന്‍ ദേവയുടെ സഹോദരനാണ്.
ജ്യേഷ്ഠന്‍ ദേവയുടെ വഴിയെ ആണ് സഹോദരങ്ങളായ സബേഷും മുരളിയും സംഗീത സംവിധാനത്തിലേക്ക് എത്തുന്നത്. സംഗീത സംവിധാന സഹായി ആയിട്ടാണ് തുടക്കം. പ്രശാന്ത് ചിത്രം 'ജോഡി'യില്‍ പശ്ചാത്തല സംഗീതം ഒരുക്കിയാണ് മുന്‍നിരയിലേക്ക് വരുന്നത്. എ.ആർ. റഹ്മാന്‍ ആയിരുന്നു ഈ ചിത്രത്തിന്റെ സംഗീത സംവിധാനം. സബേഷ്-മുരളി സഹോദരങ്ങള്‍ക്ക് 'ജോഡി' വഴിത്തിരിവായി. 'സമുദിരം' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകരായത്.
പൊക്കിഷം, കൂടല്‍ നഗർ, മീലാഗ, ഗോരിപാളയം, എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കി. 2017 ൽ പുറത്തിറങ്ങിയ 'കവാത്ത്' എന്ന ചിത്രത്തിനാണ് അവസാനമായി ഗാനങ്ങള്‍ ഒരുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
