ന്യൂഡല്‍ഹി: ബി ജെ പി യില്‍ ചേരാന്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന വെളിപ്പെടുത്തലുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.
ഡല്‍ഹിയിലെ രോഹിണിയില്‍ ഒരു സ്‌കൂളിന്റെ തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്കെതിരെ എന്ത് ഗൂഢാലോചന വേണമെങ്കിലും നടത്താം.
ബി ജെ പിയില്‍ ചേര്‍ന്നാല്‍ എന്നെ വെറുതെ വിടാമെന്ന് അവര്‍ പറയുന്നു. പക്ഷേ ഒരിക്കലും ബി ജെ പി യില്‍ ചേരില്ലെന്ന് ഞാന്‍ പറഞ്ഞു - അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
അതേസമയം ഏഴ് എഎപി എംഎല്‍എമാരെ ബിജെപിസ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദത്തിന് പിന്നാലെ ഡല്‍ഹി മന്ത്രി അതിഷിയുടെ വീട്ടിൽ ക്രൈംബ്രാഞ്ച് എത്തി. സംഭവവുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കാനാണ് ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം അതിഷിയുടെ വീട്ടിലെത്തിയത്.
എന്നാല്‍ സംഘം എത്തിയപ്പോള്‍ മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ അതിഷിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് (OSD) നോട്ടീസ് നല്‍കാനാണ് സാധ്യത. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്