പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കുന്നു; ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു

OCTOBER 14, 2024, 6:26 AM

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു. കേന്ദ്രഭരണ പ്രദേശത്ത് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കുന്ന ഔദ്യോഗിക ഉത്തരവ് പ്രകാരമാണ് ഭരണം പിന്‍വലിച്ചത്. ജമ്മു കാശ്മീരില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വെള്ളിയാഴ്ച ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.

10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2018 ജൂണ്‍ 19 ന് പിഡിപി-ബിജെപി സഖ്യം തകര്‍ന്നതിന് പിന്നാലെ മേഖലയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. 2019 ല്‍ സര്‍ക്കാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും പഴയ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam