പ്രജ്ജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം

SEPTEMBER 7, 2025, 11:21 PM

ബെംഗളൂരു: ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ജെഡിഎസ് നേതാവും മുൻ എംപിയുമായ പ്രജ്ജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം. 

ജയിലിൽ തടവിൽ കഴിയുന്ന പ്രതികൾ എന്തെങ്കിലും ജോലി ചെയ്യണമെന്ന ജയിൽ ചട്ടങ്ങളുടെ ഭാഗമായാണ് നിയമനം നൽകിയത്.

522 രൂപ ദിവസക്കൂലിയിലാണ് ജോലിക്ക് നിയമിച്ചത്. ഇതിനോടകം ഇദ്ദേഹം ജോലി ചെയ്ത് തുടങ്ങിയെന്നാണ് ജയിലിൽ നിന്ന് പുറത്തുവരുന്ന വിവരം.

vachakam
vachakam
vachakam

 ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസവും മാസം കുറഞ്ഞത് 12 ദിവസവും ഇദ്ദേഹം ജോലി ചെയ്യണം. ലൈബ്രറിയിൽ നിന്ന് തടവുകാർ കൊണ്ടുപോകുന്ന പുസ്തകങ്ങളുടെ കൃത്യമായ കണക്കുകൾ രേഖപ്പെടുത്തി വെക്കുക. തിരികെ ലഭിക്കുന്നവയുടെ വിവരം അടയാളപ്പെടുത്തുക എന്നിങ്ങനെയാണ് പ്രജ്ജ്വൽ രേവണ്ണയുടെ ജോലി. 

47കാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം തടവിനും 11 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് പ്രജ്ജ്വൽ രേവണ്ണയെ ശിക്ഷിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രജ്വൽ രേവണ്ണ ചിത്രീകരിച്ച അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവ് പ്രചരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരായ ലൈംഗികാതിക്രമ കേസുകൾ പുറത്തുവന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam