ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചംപാത്ത് ജില്ലയില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. ബാന്‍ബാസ സ്വദേശിയായ ഗിരീഷ് ഭട്ട് ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ബാന്‍ബാസയിലെ ജിമ്മില്‍ പതിവുപോലെ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഗിരീഷിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, യഥാര്‍ഥ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. ഉത്തരാഖണ്ഡ് പൊലീസിലെ മികച്ച ഉദ്യോഗസ്ഥനായ ഗിരീഷിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവര്‍ത്തകരെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
