ഡല്‍ഹി: രാജ്യത്ത് പെട്രോളിന് ഏറ്റവുംകൂടിയവില ആന്ധ്രാപ്രദേശില്‍. കേരളം, തെലങ്കാന സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആന്ധ്രയില്‍ പെട്രോള്‍ ലിറ്ററിന് 109.87 രൂപയാണ് വില. കേരളം -107.54, തെലങ്കാന -107.39 എന്നിവയാണ് പെട്രോൾ വിലയുടെ കാര്യത്തിൽ തൊട്ടുപിന്നില്‍.
മധ്യപ്രദേശിലെ ഭോപാലില്‍ 106.45, ബിഹാറിലെ പട്‌നയില്‍ 105.16 എന്നിങ്ങനെയാണ് പെട്രോൾ വില. അതേസമയം അന്തമാൻ നിക്കോബാർ ദ്വീപിലാണ് ഏറ്റവും കുറവ് ലിറ്ററിന് 82 രൂപ. ഡല്‍ഹിയില്‍ 94.76 രൂപയാണ്.
ഡീസലിന് ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ ലിറ്ററിന് 97.6 രൂപയുണ്ട്. തിരുവനന്തപുരത്ത് 96.41 രൂപയും. ഹൈദരാബാദില്‍ 95.63, റായ്‌പുരില്‍ 93.31 രൂപ എന്നിങ്ങനെയാണ് വില. ബി.ജെ.പി. സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ബിഹാർ എന്നിവിടങ്ങളില്‍ 92-93 നിരക്കാണ്. ഏറ്റവുംകുറവ് അന്തമാൻ നിക്കോബാർ ദ്വീപിലാണ് 78 രൂപ.
അതേസമയം കഴിഞ്ഞയാഴ്ച രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് രണ്ടുരൂപവീതം കുറച്ചിരുന്നു. എന്നാല്‍ സംസ്ഥാന നികുതികള്‍ കാരണം പലസംസ്ഥാനങ്ങളിലും ലിറ്ററിന് 100 രൂപയ്ക്ക് മുകളില്‍ത്തന്നെയാണ് ഇപ്പോഴും നിരക്ക്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്