മുംബൈ: പേടിഎം പേയ്മെന്റ് ബാങ്കിന്റെ ഇടപാടുകള്‍ നിര്‍ത്താന്‍ അനുവദിച്ച സമയപരിധി റിസര്‍വ് ബാങ്ക് നീട്ടി. ഫെബ്രുവരി 29 വരെ അനുവദിച്ച സമയം മാര്‍ച്ച് 15 വരെയാണ് റിസര്‍വ് ബാങ്ക് നീട്ടിയത്.
വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബദല്‍ സംവിധാനം ഒരുക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ആവശ്യം. ഇതു പരിഗണിച്ചാണ് തീരുമാനമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം പേടിഎം ബാങ്ക് ഒരുക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിര്‍ത്താനായിരുന്നു ആര്‍.ബി.ഐ നിര്‍ദേശം.
പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുത്, പേടിഎം ബാങ്കിന്റെ അക്കൗണ്ടില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ വാലറ്റുകള്‍ ടോപ്അപ് ചെയ്യുകയോ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയത്. ഇതിന് പിന്നാലെ പേടിഎം ബാങ്കിംഗ് ആപ്പിന് എതിരെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഇ.ഡി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്