പഹൽഗാം ഭീകരാക്രമണം; എൻഐഎ  കസ്റ്റഡിയിൽ 220 പേർ

MAY 2, 2025, 8:13 AM

കാശ്മീർ: ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ ഇതുവരെ എൻഐഎ  കസ്റ്റഡിയിൽ എടുത്തത് 220 പേരെ. 2500 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭീകര സംഘത്തിന് നേരിട്ട് സഹായം നൽകിയ 20 പേർ നിരീക്ഷണത്തിൽ തുടരുകയാണ്.

ഉപഗ്രഹ ചിത്രങ്ങൾ, അന്വേഷണ സംഘം ചിത്രീകരിച്ച പുൽമേടിന്റെ വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ സാങ്കേതിക ഡാറ്റകൾ എന്നിവയുമായി ചേർത്ത 3D മാപ്പിങ് അടക്കമുള്ള സംവിധാനങ്ങൾ എൻഐഎ കേസിൽ അന്വേഷണത്തിനായി പരീക്ഷിക്കുന്നുണ്ട്. 

സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് മാപ്പിങ് തയ്യാറാക്കുന്നത്. ആളുകളെ ആക്രമണം ഉണ്ടായ മേഖലയിലേക്ക് എത്തിക്കാതെ തന്നെ ചോദ്യം ചെയ്യുമ്പോൾ ഇത് ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. എൻ ഐ എ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ത്രീഡി മാപ്പിങ് തയ്യാറാക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ), പാകിസ്താൻ സൈന്യം എന്നിവയുടെ പങ്കാളിത്തം എൻഐഎ സ്ഥിരീകരിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam