പരീക്ഷാ ക്രമക്കേട് ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചേക്കും; പെല്ലെറ്റ് ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കും

JULY 26, 2026, 8:25 PM

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ നിലപാട് കടുപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കാനുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

എന്നാല്‍ ഈ രാഷ്ട്രീയ പോരുകള്‍ക്കിടയിലും, രാജ്യത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരീക്ഷാ ക്രമക്കേടുകള്‍ തടയാനായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന പുതിയ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചേക്കുമെന്നാണ് സൂചന.

അതേസമയം പരീക്ഷാ സംവിധാനങ്ങള്‍ ഉടച്ചുവാര്‍ക്കുന്നതിനായി വിദ്യാഭ്യാസ രംഗത്ത് ഒരു പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇന്‍ഫോസിസ് സഹ സ്ഥാപകനായ നന്ദന്‍ നിലേകനിയുടെ അധ്യക്ഷതയിലാണ് പുതിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുള്ളത്. പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും നിലനിര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഈ സമിതി തയ്യാറാക്കും. എന്‍ടിഎ നടത്തുന്ന പരീക്ഷകള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിടുന്ന ഈ ആറംഗ ടാസ്‌ക് ഫോഴ്‌സില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ് സോമനാഥും അംഗമാണ്.

രാജ്യത്തെ പരീക്ഷാ സംവിധാനത്തെ കൂടുതല്‍ വിശ്വസനീയവും സാങ്കേതിക വിദ്യയിലധിഷ്ഠിതവുമാക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam