ന്യൂഡല്‍ഹി: ബഗ്രാം വ്യോമതാവളത്തില്‍ ഒരുതരത്തിലും ഉള്ള വിദേശ സൈനിക സാന്നിധ്യവും അനുവദിക്കില്ലെന്ന വസ്തുത അഫ്ഗാനിസ്ഥാന്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മൗലവി അമീര്‍ ഖാന്‍ മുത്തഖി. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവിടെ ഒരു സൈന്യത്തെയും അംഗീകരിച്ചിട്ടില്ല. തങ്ങള്‍ ഒരിക്കലും അത് ചെയ്യുകയുമില്ല. അഫ്ഗാനിസ്ഥാന്‍ ഒരു പരമാധികാര രാജ്യമാണ്, അത് അങ്ങനെ തന്നെ തുടരും. അഫ്ഗാനുമായി നിങ്ങള്‍ ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നയതന്ത്ര ദൗത്യത്തിലൂടെ ഇടപെടാം, പക്ഷേ സൈനിക യൂണിഫോമിലുള്ള ആരെയും തങ്ങള്‍ അംഗീകരിക്കില്ല. തങ്ങള്‍ സുരക്ഷാ ആശങ്കകളെക്കുറിച്ചും സംസാരിക്കുകയും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാന്റെ മണ്ണ് മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ തെളിയിച്ചിട്ടുണ്ട്. മറ്റുള്ളവരെ ഭീഷണിപ്പെടുത്താന്‍ അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കില്ലെന്ന നയത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും മുത്തഖി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
