'ഒരു ആധാർ നമ്പറും റദ്ദാക്കിയിട്ടില്ല'; സംശയമുണ്ടെങ്കിൽ പരാതിപ്പെടാമെന്ന്  യുഐഡിഎഐ

FEBRUARY 21, 2024, 10:10 AM

ആധാർ ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആധാർ നമ്പർ ഉടമകൾക്ക് കാലാകാലങ്ങളിൽ നോട്ടീസ് നൽകാറുണ്ടെങ്കിലും  ഒരു നമ്പറും റദ്ദാക്കിയിട്ടില്ലെന്ന് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ ആധാർ കാർഡുകൾ നിർജ്ജീവമാക്കിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് പിന്നാലെയാണ് യുഐഡിഎഐയുടെ പ്രസ്താവന.

ഡാറ്റാബേസ് അപ്‌ഡേറ്റ് ചെയ്യുമ്പോൾ ആധാർ നമ്പർ ഉടമകൾക്ക് കാലാകാലങ്ങളിൽ അറിയിപ്പുകൾ നൽകാറുണ്ടെന്ന് യുഐഡിഎഐ അറിയിച്ചു.  ഏതെങ്കിലും ആധാർ നമ്പർ ഉടമയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർക്ക്  പരാതി യുഐഡിഎഐക്ക് അയക്കാം. അവരുടെ പ്രശ്നം പരിഹരിക്കപ്പെടും.  പരാതി https://uidai.gov.in/en/contact-support/feedback.html എന്ന വിലാസത്തിൽ ആണ് അയക്കേണ്ടത്.

vachakam
vachakam
vachakam

സബ്‌സിഡികൾ ഉൾപ്പെടെ നിരവധി സേവനങ്ങൾ ലഭിക്കുന്നതിന് ആധാർ ഉപയോഗിക്കുന്നു. ആധാർ ഡാറ്റാബേസിന്റെ കൃത്യത നിലനിർത്തുന്നതിന്, രേഖകളും ആധാർ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടി അതോറിറ്റി ആരംഭിച്ചതായി യുഐഡിഎഐ അതിന്റെ വെബ്‌സൈറ്റിൽ അറിയിച്ചു.

ഗുണഭോക്താക്കൾക്ക് ആധാർ കാർഡ് ഇല്ലെങ്കിലും സർക്കാർ നടത്തുന്ന ക്ഷേമപദ്ധതികൾ തൻ്റെ സർക്കാർ തുടരുമെന്ന് ബിർഭും ജില്ലയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ മമത ബാനർജി പറഞ്ഞിരുന്നു. കേന്ദ്രസർക്കാർ ആധാർ കാർഡ് നിർജീവമാക്കുകയാണെന്നും അവർ ആരോപിച്ചു. ബംഗാളിലെ പല ജില്ലകളിലും നിരവധി ആധാർ കാർഡുകൾ കേന്ദ്രം നിർജ്ജീവമാക്കിയെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്കുകളിലൂടെയും സൗജന്യ റേഷനിലൂടെയും 'ലക്ഷ്മി ഭണ്ഡാർ'  പോലുള്ള പദ്ധതികളുടെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്രം ഇത് ചെയ്യുന്നതെന്നും മമത കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam