മുംബൈയിൽ വായുമലിനീകരണം രൂക്ഷം; നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്ക്

JANUARY 8, 2026, 3:38 AM

മുംബൈ: മോശം വായു നിലവാരത്തിൽ ശ്വാസം കിട്ടാതെ മുംബൈ നഗരം. കഴിഞ്ഞ ഒരു മാസമായി നഗരത്തിലെ വായു ഗുണനിലവാരം മോശമായി തുടരുന്നു. വായു മലിനീകരണം ഗതാഗത സംവിധാനങ്ങളെ ബാധിച്ചതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

കഴിഞ്ഞ ഒരു മാസമായി നഗരത്തിലെ വായു മലിനീകരണത്തിന്റെ തോത് മോശമാണ്. ഇതോടെ, നഗരത്തിലെ പല നിർമ്മാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ബുള്ളറ്റ് ട്രെയിൻ, മെട്രോ പാതകളുടെ വിപുലീകരണം, നഗരത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന വൻകിട കെട്ടിട നിർമ്മാണങ്ങൾ എന്നിവയാണ് പൊടിപടലങ്ങൾക്ക് പ്രധാന കാരണം.

ഏകദേശം 6 കിലോമീറ്ററോളം ഉയരത്തിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്. ഇത് നഗരവാസികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. മോശം വായു ഗുണനിലവാരം വിമാന സർവീസുകളെ ഗുരുതരമായി ബാധിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam