ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ നിരോധിക്കുന്നത് കള്ളപ്പണത്തിലേക്കുള്ള വാതിൽ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
എല്ലാ രാഷ്ട്രീയ പാർട്ടികളും ബോണ്ട് വഴി പണം നേടണമെന്ന ആശയത്തിലാണ് പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗഡ്കരി.
‘‘തിരഞ്ഞെടുപ്പിന് പണം വേണം എന്നുള്ളത് ഒരു യാഥാർഥ്യമാണ്. എല്ലാ പാർട്ടികൾക്കും പണം ആവശ്യമുണ്ട്. പാർട്ടികൾക്ക് ബോണ്ട് വഴി പണം ലഭ്യമാകണമെന്ന ആശയത്തിലാണ് ഈ പദ്ധതി തയ്യാറാക്കിയത്. അത് സമ്പദ്‌വ്യവസ്ഥയെ ഒന്നാംനിരയിലെത്തിക്കാൻ സഹായിക്കും. പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്നതും സാമ്പത്തികമായ മുന്നേറ്റമാണ്. അതിലെന്താണ് തെറ്റുള്ളത്?’’ ഗഡ്ഗരി ചോദിച്ചു.
സുപ്രീം കോടതി വിധിയെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച ഗഡ്ഗരി, ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചാൽ അത് കള്ളപ്പണത്തിൻ്റെ ഒഴുക്കിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി. ഇലക്ടറൽ ബോണ്ടുകളിലൂടെ കള്ളപ്പണം സിസ്റ്റത്തിലേക്ക് എത്തിക്കാനാകില്ലേ എന്ന ചോദ്യത്തിന് വികസനവും, തൊഴിലും വരുമാനനും സൃഷ്ടിക്കുന്ന പണത്തെ എങ്ങനെ കള്ളപ്പണമെന്ന് വിളിക്കാൻ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് വിവരാവകാശ നിയമത്തിൻ്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിൻ്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്