'അധികാരം പങ്കുവെക്കാമെന്ന് എവിടെയും പറഞ്ഞിട്ടില്ല': അഭ്യൂഹങ്ങള്‍ തള്ളി സിദ്ധരാമയ്യ

DECEMBER 19, 2025, 7:15 AM

ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറുമായി അധികാരം പങ്കിടുമെന്ന അഭ്യൂഹങ്ങൾ മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. അഞ്ച് വർഷം കൂടി താൻ അധികാരത്തിൽ തുടരുമെന്നും കോൺഗ്രസ് ഹൈക്കമാൻഡിൻറെ പിന്തുണയിൽ പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് കര്‍ണാടകയിലെ വികസന പരിപാടികളെ കുറിച്ച് അസംബ്ലിയില്‍ സംസാരിക്കുന്നതിനിടെയാണ് സിദ്ധരാമയ്യയുടെ വെളിപ്പെടുത്തല്‍.

അഞ്ച് വര്‍ഷം മുഖ്യമന്തിയായി തുടരാന്‍ ഹൈക്കമാന്‍ഡ് തന്നെ അനുവദിക്കുമെന്നാണ് തന്റെ വിശ്വാസം. കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളുടെ ഭാവി എന്തായിത്തീരുമെന്നുള്ള ബിജെപി എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെ അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

'ഹൈക്കമാന്‍ഡ് തന്റെ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ തീരുമാനം എന്തുതന്നെയായാലും താന്‍ അനുസരിക്കും'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിപദത്തെച്ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അനുനയിപ്പിക്കാനുള്ള ഹൈക്കമാന്‍ഡിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. നേതൃത്വത്തെ അനുസരിക്കാമെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇരുപക്ഷത്തേയും എംഎല്‍എമാര്‍ അവകാശവാദം തുടരുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam