ന്യൂഡല്‍ഹി: കുട്ടിക്കാലം മുതല്‍ ആരാധിക്കുന്ന ഒരു ഭക്തനെന്ന നിലയില്‍ തന്റെ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ശശി തരൂർ എംപി.
ഏതെങ്കിലും ദൈവത്തിന്മേൽ ബിജെപിക്ക് പ്രത്യേക അവകാശമുണ്ടെന്ന് കരുതുന്നില്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ തരൂർ പറഞ്ഞു.
'രാമന്റെയോ മറ്റ് ദൈവങ്ങളുടെയോ അവകാശം ബിജെപിക്കാണെന്ന് ഞാൻ കരുതുന്നില്ല. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടത്തിയത് പുരോഹിതരല്ല, പ്രധാനമന്ത്രിയാണ്.
ബിജെപി പരിപാടി ആയതിനാലാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവരുള്‍പ്പെടെയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്.
അതിന് കോണ്‍ഗ്രസുകാരെ മുഴുവൻ ഹിന്ദു വിരുദ്ധരെന്ന് പറഞ്ഞ് പരത്തുകയാണ്. ഹിന്ദു മതത്തെക്കുറിച്ചോ രാമനെക്കുറിച്ചോ കോണ്‍ഗ്രസ് ഒരിക്കലും മോശമായി ഒന്നും പറഞ്ഞിട്ടില്ല. പ്രതിഷ്‌ഠാ ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചു എന്ന് മാത്രമാണ് പാർട്ടി പറഞ്ഞത്.
ഇന്ത്യയിലെ 80% ഹിന്ദുക്കളാണ്. അതുപോലെ 80 ശതമാനം കോൺഗ്രസ് അംഗങ്ങളും ഹിന്ദുക്കളാണ്. ഞാൻ പ്രാർത്ഥിക്കാൻ അമ്പലത്തിൽ പോകുന്നു. രാഷ്ട്രീയത്തിന് വേണ്ടിയല്ല. ഉചിതമായ സമയത്ത് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. - ശശി തരൂർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്