മുംബൈ: മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെത്തുടർന്നുണ്ടായ മനോവിഷമത്തില്‍ 15 കാരി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
അംബർനാഥ് സ്വദേശിയായ പെണ്‍കുട്ടി സെപ്തംബർ 26നാണ് എലി വിഷം കഴിച്ചത്. മൊബൈല്‍ ഫോണില്‍ ഒരുപാട് സമയം ചെലവഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു. തുടർന്ന് പെണ്‍കുട്ടി വിഷം കഴിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഉടൻ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും ചികിത്സയ്ക്കിടെയാണ് മരണം സംഭവിക്കുന്നത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്