ചെന്നൈ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ മേധാവിയും നടനുമായ വിജയ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് റാലി നടത്താനായി വിജയ് ഒരുങ്ങുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം വാര്യന്തങ്ങളിലാണ് വിജയ് പ്രധാന മണ്ഡലങ്ങളിൽ പൊതു റാലികൾ സംഘടിപ്പിച്ചിരുന്നത്. ഡിസംബർ നാലിന് റാലി നടത്താനുള്ള അനുമതിയാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. സേലം പൊലീസിനാണ് അപേക്ഷ നൽകിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
