ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ തിരഞ്ഞെടുപ്പില്‍ രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആന്റണി ആല്‍ബനീസിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് ആല്‍ബനീസിലുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നതാണ് ഈ വിജയമെന്നും മോദി പറഞ്ഞു.എക്സിലൂടെയാണ് ആല്‍ബനീസിന്റെ് വിജയത്തെയും അധികാര തുടര്‍ച്ചയെയും പ്രധാനമന്ത്രി അഭിനന്ദിച്ചത്.
താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍, ഉജ്ജ്വല വിജയത്തിനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനും! ഈ ശക്തമായ ജനവിധി താങ്കളുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയന്‍ ജനതയ്ക്കുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാനും ഇന്തോ-പസഫിക്ക് ഭാഗത്തെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇരു രാജ്യങ്ങള്‍ക്കുമുള്ള കാഴ്ചപ്പാടുകള്‍ മുന്നോട്ട് കൊണ്ടുപോകാനും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു- മോദി കുറിച്ചു.
21 വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായ രണ്ടാംതവണ അധികാരത്തിത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്.
യുഎസിന്റെ തീരുവയുദ്ധമുള്‍പ്പെടെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയപശ്ചാത്തലത്തില്‍, ഓസ്‌ട്രേലിയയുടെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളെ സ്ഥിരതയോടെ നിര്‍ത്താനായതാണ് ആല്‍ബനീസിനെ തുണച്ചത്. അതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണങ്ങള്‍.
ആഗോളവെല്ലുവിളികളെ തനതുശൈലിയില്‍ നേരിടാന്‍ ഓസ്‌ട്രേലിയക്കാര്‍ വിധിയെഴുതിയെന്ന് വിജയാഘോഷത്തില്‍ ആല്‍ബനീസ് പറഞ്ഞു. പീറ്റര്‍ ഡട്ടണ്‍ നയിക്കുന്ന പ്രതിപക്ഷമായ ലിബറല്‍പാര്‍ട്ടിയാണ് രണ്ടാമത്. 24 വര്‍ഷം തന്നെ ജയിപ്പിച്ച പാര്‍ലമെന്റ് സീറ്റ് ഇക്കുറി ഡട്ടണ് നഷ്ടപ്പെട്ടു. ട്രംപിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന, ചെലവുചുരുക്കാന്‍ അദ്ദേഹമുണ്ടാക്കിയ ഡോജ് വകുപ്പ് പോലൊന്ന് ഓസ്ട്രേലിയയില്‍ വേണമെന്ന് വാദിക്കുന്നയാളാണ് ഡട്ടണ്‍. അദ്ദേഹത്തെ 'ഡോജ് ഡട്ടണ്‍' എന്നാണ് ലേബര്‍പാര്‍ട്ടിക്കാര്‍ വിളിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്