ബെംഗളൂരു : ബെംഗളൂരുവിൽ എംബിഎ വിദ്യാർഥിനിയെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക ദാവൻഗെരെ സ്വദേശിയായ വിദ്യാർഥിനിയാണ് മരിച്ചത്.മൃതദേഹം കണ്ടെത്തുമ്പോൾ ദിവസങ്ങളോളം അഴുകിയ നിലയിലായിരുന്നു.
വടക്കൻ ബെംഗളൂരുവിലെ സുബ്രമണ്യനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുളള ഗായത്രി നഗറിലെ വീട്ടിലെ മൂന്നാം നിലയിലായിരുന്നു വിദ്യാർഥിനി താമസിച്ചിരുന്നത്. ഒന്നര വർഷമായി ഒറ്റക്ക് താമസിക്കുന്ന പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.ദിവസങ്ങളോളം ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ വീട്ടുകാർ വീട്ടുടമസ്ഥനെ ബന്ധപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹം കണ്ടെടുക്കുമ്പോൾ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായ മരണ സമയം സ്ഥിരീകരിക്കൂവെങ്കിലും ദിവസങ്ങൾക്ക് മുമ്പ് അവർ മരിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നു.മൊബൈൽ ഫോൺ വിശകലനത്തിനായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
