ഓൺലൈൻ വാതുവെപ്പിൽ ഭർത്താവ് വരുത്തിവെച്ച കടം കോടികൾ; കടക്കാരുടെ ഭീഷണിയെ തുടർന്ന്  ജീവനൊടുക്കി ഭാര്യ

MARCH 26, 2024, 1:03 PM

ബെംഗളൂരു: ഭർത്താവ് വരുത്തിവെച്ച കടബാധ്യത മൂലം ഭാര്യ ജീവനൊടുക്കിയതായി റിപ്പോർട്ട്. ബെംഗളൂരുവിലാണ് സംഭവം ഉണ്ടായത്. ഹോളൽകെരെ സ്വദേശി രഞ്ജിത വി (24) ആണ് മരിച്ചത്. ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഒന്നരക്കോടി രൂപയുടെ കടബാധ്യതയാണ് സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് ഉണ്ടാക്കിയത്.

മാർച്ച് 19 നാണ് രഞ്ജിതയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് ദർശൻ ബാലു ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ് നടത്തിയിരുന്നു എന്നും ഇതോടെ കോടികളുടെ കടബാധ്യതയുണ്ടായി എന്നും കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ കടക്കാർ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും ആണ് കുറിപ്പിൽ രഞ്ജിത പറയുന്നത്.

താനും ഭർത്താവും നേരിട്ട പീഡനത്തെക്കുറിച്ച് യുവതി കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഇവരുടെ ഭീഷണിയിലും പീഡനത്തിലും മനംനൊന്താണ് ആത്മഹത്യ ചെയ്തത് എന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ പിതാവിന്റെ പരാതിയിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.

vachakam
vachakam
vachakam

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam