ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ്യുടെ നാമനിർദേശ പത്രികയിൽ വൻ പിഴവ്.പെരമ്പൂരിലെയും തിരുച്ചിറപ്പള്ളി ഈസ്റ്റിലെയും പത്രികകളിൽ വ്യത്യാസം വന്നതോടെയാണ് ഈ വിഷയം വലിയ ചര്‍ച്ചയായിരിക്കുന്നത്.
വിജയ്ക്കെതിരെ കേസില്ലെന്നാണ് പെരമ്പൂർ പത്രികയിൽ പറയുന്നത്. എന്നാല്‍, രണ്ട് കേസുണ്ടെന്ന് ഒടുവിൽ നൽകിയ പത്രികയിൽ വിജയ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
2025ൽ മധുരയിൽ നടത്തിയ ടിവികെ സമ്മേളനവുമായി ബന്ധപെട്ടാണ് ആദ്യ കേസ്. 2025 ഓഗസ്റ്റ് 21ന് എടുത്തു. റാമ്പിൽ കയറാൻ ശ്രമിച്ച യുവാവിനെ ബൗൺസർമാർ തള്ളിയിട്ട സംഭവത്തിൽ ആണ് കേസെടുത്തത്. പെരമ്പൂരിലെ പത്രികാസമർപ്പണത്തിന് ശേഷമാണ് രണ്ടാമത്തെ കേസ് എന്നാണ് വിജയ്യുടെ പത്രികയിൽ പറയുന്നത്.
അതേസമയം, പെരമ്പൂരിൽ വിജയ്ക്ക് പുതിയ പത്രിക നൽകേണ്ടി വരും. ഇനി ശനിയാഴ്ചയും തിങ്കളാഴ്ചയും ആണ് പത്രിക സ്വീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തമിഴ്നാട്ടിൽ പോളിങ് സമയം നീട്ടണം: തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി വിജയ്
വോട്ട് ചെയ്യാനായി നീലങ്കരൈയിലെ ബൂത്തിൽ എത്തി നടൻ വിജയ്; സോഷ്യൽ മീഡിയയിൽ വൈറൽ ആയി
പ്രധാനമന്ത്രിക്കെതിരായ 'ഭീകരവാദി' പരാമർശം; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടുത്ത നോട്ടീസ്
പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഇന്ത്യയുടെ കനത്ത പ്രഹരം; പതറാതെ അസിം മുനീർ