മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിനെ നടുക്കി പാർക്ക് ചെയ്ത കാറിനുള്ളിൽ യുവതിയുടെയും കാർ ഡ്രൈവറുടെയും മൃതദേഹങ്ങൾ. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം പുറത്തറിയുന്നത്.
മുംബൈ ഘാട്കോപ്പർ സ്വദേശിയായ കാർ ഡ്രൈവർ ഗണേഷ് ഷിൻഡെ, കഴിഞ്ഞ മൂന്ന് മാസമായി ജുവേലിയിൽ താമസിക്കുന്ന യുവതി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും ശരീരത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേറ്റ പാടുകളുണ്ട്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഡ്രൈവർ സ്വയം ജീവനൊടുക്കിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം നടക്കുമ്പോൾ കാറിനുള്ളിലുണ്ടായിരുന്ന യുവതിയുടെ നാല് വയസ്സുകാരനായ മകനാണ് കേസിലെ നിർണ്ണായക സാക്ഷി. അമ്മ മരിച്ച വിവരം കുട്ടി അടുത്തു താമസിക്കുന്ന ബന്ധുക്കളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കുട്ടി പറഞ്ഞതനുസരിച്ച് ബന്ധുക്കൾ കാറിനടുത്തെത്തിയപ്പോഴാണ് രണ്ട് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് ബദ്‌ലാപൂർ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
മരിച്ച ഗണേഷിനെ തങ്ങൾക്ക് അറിയില്ലെന്നാണ് യുവതിയുടെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളും പുറത്തുവന്ന ശേഷമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
