മുംബൈ: എൽപിജി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിലും കർണാടകയിലും ഹോട്ടലുകളും ഭക്ഷണശാലകളും അടച്ചുപൂട്ടലിന്റെ വക്കിലെന്ന് റിപ്പോർട്ട്. എൽപിജി വിതരണം പുനഃസ്ഥാപിക്കാത്ത പക്ഷം ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഹോട്ടൽ ഉടമകൾ അറിയിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വീട്ടാവശ്യത്തിനല്ലാത്ത എൽപിജി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്. ഹോട്ടലുകൾ, ഭക്ഷണശാലകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വാണിജ്യ സിലിണ്ടർ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗാർഹിക ആവശ്യത്തിനുള്ള എൽപിജി വിതരണത്തിൽ തടസം വരുത്തരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടെ എൽപിജി വില വർധനയിലും ആശങ്ക ഉയരുകയാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വില വർധനയിൽ ആശങ്ക പ്രകടിപ്പിച്ചു. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയുമാണ് വില വർധിപ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സെൻസസ് വിവരങ്ങൾ അതീവ രഹസ്യമായിരിക്കും; വ്യക്തിഗത വിവരങ്ങൾ ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് സെൻസസ് കമ്മീഷണർ
അക്കൗണ്ടിൽ തുടർച്ചയായി പണം നിക്ഷേപിക്കുന്നുണ്ടോ? ബാങ്ക് അക്കൗണ്ട് പൂട്ടാൻ സാധ്യത, ഇടപാടുകാർ അറിഞ്ഞിരിക്കേണ്ട
ശത്രുപാളയത്തിൽ മിന്നലാക്രമണം നടത്താൻ 'ദിവ്യാസ്ത്ര'; അത്യാധുനിക സ്ട്രൈക്ക് ഡ്രോൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
യുഡിഎഫ് അധികാരത്തിലെത്തിയാൽ റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി
ഏപ്രിൽ 1 മുതൽ പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; വസ്തു ഇടപാട്,
നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ബാങ്കുകൾക്ക് പണമെടുക്കാൻ കഴിയുമോ? ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പുതിയ ആർബിഐ