അടുക്കളകളിൽ ഇലക്ട്രിക് വിപ്ലവം; ഗ്യാസ് വില ഉയർന്നതോടെ ഇൻഡക്ഷൻ കുക്കറുകൾക്ക് റെക്കോർഡ് വില്പന 

MARCH 9, 2026, 10:41 PM

കൊൽക്കത്ത: ഇന്ധനവില വർധനയെത്തുടർന്ന് കൊൽക്കത്തയിലെ അടുക്കളകളിൽ ഇലക്ട്രിക് വിപ്ലവം. പാചകവാതക വില കുതിച്ചുയർന്നതോടെ ഇൻഡക്ഷൻ കുക്കറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രിക് അടുക്കള ഉപകരണങ്ങളുടെ വില്പനയിൽ മൂന്നിരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ പ്രധാന വിപണികളായ ചാന്ദ്‌നി മാർക്കറ്റ്, എസ്ര സ്ട്രീറ്റ് എന്നിവിടങ്ങളിൽ ശനിയാഴ്ച മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധസാഹചര്യം ആഗോള ഊർജ്ജ വിപണിയെ ബാധിച്ചതും ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത കുറയുമെന്ന ആശങ്കയുമാണ് ജനങ്ങളെ ഇലക്ട്രിക് ഉപകരണങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.

കൊൽക്കത്തയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഖോസ്‌ല ഇലക്ട്രോണിക്‌സിൽ ശനിയാഴ്ച വൈകുന്നേരത്തോടെ ഇൻഡക്ഷൻ കുക്കറുകളുടെ വില്പനയിൽ 60 ശതമാനം വർധനവുണ്ടായി. സാധാരണയായി പ്രതിദിനം 40-45 കുക്കറുകൾ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 120 മുതൽ 130 വരെ എണ്ണം വിറ്റഴിയുന്നുണ്ടെന്ന് ഡയറക്ടർ മനീഷ് ഖോസ്‌ല പറഞ്ഞു.

vachakam
vachakam
vachakam

ഇൻഡക്ഷൻ കുക്കറുകൾക്ക് പുറമെ ഇലക്ട്രിക് കെറ്റിൽ, ഹോട്ട് പ്ലേറ്റുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയ്ക്കും ആവശ്യക്കാരേറിയിട്ടുണ്ട്. ഇൻഡക്ഷൻ പാത്രങ്ങളുടെ വില്പനയിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

ഗ്യാസ് വില കുടുംബ ബജറ്റിനെ ബാധിച്ചു തുടങ്ങിയെന്നും സിലിണ്ടർ ലഭിക്കാത്ത സാഹചര്യം വന്നാൽ പട്ടിണി കിടക്കാതിരിക്കാൻ മുൻകരുതലായി ഇൻഡക്ഷൻ കുക്കർ വാങ്ങിയതാണെന്നും ഉപഭോക്താക്കൾ പ്രതികരിച്ചു. സ്റ്റോക്കുകൾ തീരുന്ന മുറയ്ക്ക് പുതിയവ എത്തിക്കാനുള്ള തിരക്കിലാണ് വ്യാപാരികൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam