ഗ്യാസ് കമ്പനിയുടെ സേവനത്തിൽ തൃപ്തരല്ലേ? എങ്കിൽ ഇനി എളുപ്പത്തില്‍ കമ്പനി മാറാം 

SEPTEMBER 28, 2025, 10:35 PM

ന്യൂഡൽഹി: എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനിയിലേക്ക് മാറാം. മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്.

ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി.

അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവൽകരിക്കും.

vachakam
vachakam
vachakam

2013ൽ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യുപിഎ സര്‍ക്കാര്‍ 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. പിന്നീട് ഈ സംവിധാനം 2014 ല്‍ 480 ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു.

2025 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ഏകദേശം 32 കോടിയിലധികം ഗ്യാസ് കണക്ഷനാണ് ഉള്ളത്. എന്നാൽ പ്രതിവർഷം 17 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്ത് വരുന്നത്. ഇതിൽ ഭൂരിഭാഗവും വിതരണ കാലതാമസവും സേവന തടസങ്ങളും സംബന്ധിച്ചതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam