ചെന്നൈ: തമിഴകത്ത് സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് പ്രവചിച്ച് ലോക്പോൾ സർവേ. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം വൻ വിജയം നേടുമെന്നാണ് ലോക്പോൾ സർവേയുടെ പ്രവചനം.
ഡി എം കെ സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.എല്ലാ മണ്ഡലങ്ങളിലും 500 പേരെ വീതം നേരിൽ കണ്ട് തയ്യാറാക്കിയതാണ് ഈ സർവേയെന്നാണ് അവകാശവാദം.
അതേസമയം, വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ) കന്നി തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുമെന്നും ലോക്പോൾ ചൂണ്ടിക്കാട്ടി. 24 ശതമാനം വോട്ട് വിഹിതത്തോടെ ടി വി കെ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് സർവേയുടെ പ്രവചനം.
മുഖ്യമന്ത്രി സ്ഥാനത്ത് തമിഴ് ജനതയുടെ ഒന്നാം നമ്പർ ചോഴ്സിൽ ഒരു മാറ്റവുമില്ല. 41 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് സ്റ്റാലിനെ തന്നെയാണ്. രണ്ടാം സ്ഥാനത്തേക്ക് മറ്റ് മുൻനിര നേതാക്കളെയെല്ലാം കടത്തിവെട്ടി വിജയ് കുതിച്ചെത്തിയിട്ടുണ്ട്. 27.1 ശതമാനം പേരാണ് കന്നിപ്പോരിനിറങ്ങിയ വിജയ് മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പങ്കുവച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

എന്തുകൊണ്ട് 100 ശതമാനം എഥനോളിന് പകരം ഇ85? ഇന്ത്യയുടെ പുതിയ ഇന്ധന നയത്തിന്
ഇന്ത്യയുടെ 'ബ്രഹ്മാസ്ത്ര' വേട്ട; ലോകോത്തര യുദ്ധവിമാനങ്ങൾക്കായി പ്രതിരോധ സംഘം അമേരിക്കയിലേക്കും യൂറോപ്പിലേക്കും
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പെട്രോൾ-ഡീസൽ വില കുത്തനെ ഉയരുമോ? മുന്നറിയിപ്പുമായി കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ്
ലൂധിയാനയിൽ ഞെട്ടിക്കുന്ന ക്രിപ്റ്റോ തട്ടിപ്പ്; വ്യവസായിക്ക് നഷ്ടമായത് 20 കോടിയോളം രൂപ, പഞ്ചാബിലെ