നിശ്ചലമായി കൊൽക്കത്ത, വെള്ളക്കെട്ടിറങ്ങാതെ നഗരം

SEPTEMBER 24, 2025, 12:28 AM

കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും പെയ്ത കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി 24 മണിക്കൂറിനു ശേഷവും ജനജീവിതം ദുഷ്‌കരമായി തുടരുന്നു.ഇതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽപ്പെട്ട് കുറഞ്ഞത് 10 പേർ മരിച്ചു.

നിലവിൽ നഗരത്തിൽ മഴയൊന്നുമില്ലെങ്കിലും കൊൽക്കത്തയിലെ ഗാരിയാഹത്ത്, ജോക്ക, സർസുന, തന്താനിയ, ആംഹെർസ്റ്റ് സ്ട്രീറ്റ് പ്രദേശങ്ങളിലെ റോഡുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി നേരത്തെ വൈദ്യുതി വിച്ഛേദിക്കപ്പെട്ട പല സ്ഥലങ്ങളിലും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല.10 മരണങ്ങളിൽ 8 എണ്ണം കൊൽക്കത്തയിൽ വൈദ്യുതാഘാതം മൂലമാണുണ്ടായതെന്നാണ് റിപ്പോർട്ട്.

വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിൽ കൊൽക്കത്തയിലും നിരവധി ദക്ഷിണ ബംഗാൾ ജില്ലകളിലും മഴ പെയ്യുമെന്ന് പ്രവചനമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ മഴ, ശക്തമായ കാറ്റ്, ഇടിമിന്നൽ എന്നിവയുമുണ്ടാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

കഴിഞ്ഞ 39 വർഷത്തിനിടെ നഗരത്തിൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും വലിയ മഴ പെയ്തിട്ടില്ല.വെള്ളം കയറിയതിനെ തുടർന്ന് ട്രെയിൻ, മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. റോഡ് ഗതാഗതവും സ്തംഭിച്ചു. 91 വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam