ഡൽഹി: വിചാരണ കൂടാതെ പ്രതികളെ ദീർഘകാലം ജയിലിൽ പാർപ്പിക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമാണെന്ന നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി. വധശ്രമം, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് വർഷമായി ജയിലിൽ കഴിയുന്ന വ്യക്തിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണായക പരാമർശം.
പ്രതിയെ അറസ്റ്റ് ചെയ്ത് ഏറെകാലം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാത്ത സാഹചര്യത്തിൽ ഇനിയും തടവിൽ പാർപ്പിക്കുന്നത് നീതിയല്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ ഉടൻ ആരംഭിക്കാനുള്ള സാധ്യതയും കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, രാജ്യത്തെ ജയിലുകളിലെ അവസ്ഥയും കോടതി പരാമർശിച്ചു. ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ജയിലുകളിൽ കഴിയുന്നവരിൽ ഏകദേശം 76 ശതമാനവും വിചാരണ തടവുകാരാണെന്ന് കോടതി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയിൽ വൈകി വരുന്ന വിചാരണകൾ വലിയ പ്രശ്നമാണെന്നും കോടതി നിരീക്ഷിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍; ഇറാനുമായി ഉടന്‍ പൂര്‍ണ അകല്‍ച്ച വേണ്ടെന്ന് വിദേശകാര്യ
ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ
ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായ സൈനിക കരാർ; പരസ്പരം 3,000 സൈനികരെ വിന്യസിക്കാൻ