ന്യൂഡൽഹി: ഡൽഹിയിൽ 11 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ബിഹാർ സ്വദേശിയായ ബബ്ലു എന്ന ഫാക്ടറി ഡ്രൈവറാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു നാടകീയമായ രംഗങ്ങൾ. പ്രതിയെ പിടികൂടാൻ ഒടുവിൽ പോലീസിന് വെടിയുതിർക്കേണ്ടി വന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയെങ്കിലും പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിക്കാനും കസ്റ്റഡിയിൽ നിന്ന് ചാടിപ്പോകാനും പ്രതി ശ്രമിച്ചുവെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്.
ഇതോടെ പ്രതിയെ കീഴ്പ്പെടുത്തുന്നതിനായി പോലീസ് ഇയാളുടെ കാലിന് വെടിവെച്ചു. തുടർന്ന് പരിക്കേറ്റ പ്രതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പ്രതിയെ ചികിത്സയ്ക്ക് ശേഷം തിരികെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ നടപടികൾ പൂർത്തിയാക്കാനാണ് പോലീസിന്റെ നീക്കം. ബിഹാറിൽ നിന്ന് ഡൽഹിയിൽ ജോലിക്കായി എത്തിയ ഒരു കുടുംബത്തിലെ കുഞ്ഞിനെയാണ് ബബ്ലു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ ഏത് രീതിയിലാണ് കൊലപ്പെടുത്തിയതെന്നും മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്നും പ്രതി പോലീസിന് വിശദീകരിച്ചു നൽകി. നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കുട്ടിയുടെ മൃതദേഹം വിട്ടുനൽകാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
